ദേശീയം

മസ്തിഷ്‌കാഘാതം : സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍ ; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ, തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞരമ്പ് പൊട്ടിയതുമൂലം അദ്ദേഹത്തിന് ഹെമറോജിക് സ്‌ട്രോക്ക് ഉണ്ടായതായും, തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നലെ രാത്രിയാണ് 89 കാരനായ സോമനാഥ് ചാറ്റര്‍ജിയെ ശാരീരിക അവശതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നത്. മുന്‍ സിപിഎം നേതാവായ സോമനാഥ് ചാറ്റര്‍ജി 2004 മുതല്‍ 2009 വരെ ലോക്‌സഭ സ്പീക്കറായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി