ദേശീയം

മുംബൈയില്‍ യാത്രാവിമാനം തകര്‍ന്നു വീണു; അഞ്ചു മരണം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ യാത്രാവിമാനം തകര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് എഞ്ചിനീയര്‍മാരും ഒരു കാല്‍നടയാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്‌.മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കിഴക്കന്‍  മുംബൈയിലെ ഘാട്‌കോപര്‍ സര്‍വോദയ ആശുപത്രിക്ക് സമീപമാണ് അപകടം. ഉത്തര്‍പ്രദേശില്‍ നിന്നും ജൂഹുവിലേക്ക് പോയ കിങ് എയര്‍ സി -90 വിമാനമാണ് തകര്‍ന്നു വീണത്‌. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.  

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്കാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണത്.അഗ്നിശമനസേന സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടമെന്ന് വിമാനത്തിന്റെ ഉടമസ്ഥരായ യു വൈ എയര്‍ലൈന്‍സ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്