ദേശീയം

ത്രിപുര എക്‌സിറ്റ് പോള്‍ പുകമറയെന്ന് സിപിഎം; മണിക് സര്‍ക്കാര്‍ ഭരണം തുടരുമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: 25 വര്‍ഷത്തെ മണിക് സര്‍ക്കാര്‍ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി സിപിഎം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണെന്നാണ് സിപിഎം ആരോപണം. തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്ന് സിപിഎം വക്താവ് ഗൗതം ദാസ് പറഞ്ഞു.

മണിക് സര്‍ക്കാര്‍ ഭരണം തുടരുമെന്നാണ്  കോണ്‍ഗ്രസ് പറയുന്നത്. എക്‌സിറ്റുപോളുകളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഒരു വിഭാഗം ഏജന്‍സികള്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പറയുമ്പോള്‍ ചിലര്‍ പറയുന്നത് സിപിഎം ഭരണം തുടരുമെന്നാണ് പറയുന്നത്. എന്നാല്‍ ബിജെപി പറയുന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ

ന്യൂസ് എക്‌സ്,ജന്‍ കീ ബാത് എക്‌സിറ്റ് പോള്‍ സര്‍വേ ഫലമാണ് ബിജെപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. അറുപത് സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി 35 മുതല്‍ 45 വരെ സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് അഭിപ്രായ സര്‍വേയില്‍ പറയുന്നു. എന്നാല്‍ സീവോട്ടര്‍ സര്‍വെയില്‍ സിപിഎം അധികാരം നിലനിര്‍ത്തുമെന്നുമാണ് എക്‌സിറ്റ് പോള്‍.

ഭരണകക്ഷിയായ സിപിഎമ്മിന് 23 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വേ പറയുന്നു. അതേസമയം, കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലായെന്നും സര്‍വേ പറയുന്നു. ഇന്ന് മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളുടെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ത്രിപുരയിലടക്കമുള്ള അഭിപ്രായസര്‍വേ ഫലങ്ങള്‍ പുറത്തുവരുന്നത്. മാര്‍ച്ച് മൂന്നിനാണ് ഫലം പുറത്തുവരിക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍