ദേശീയം

ഹോളി ആഘോഷത്തിനിടെ ശുക്ലം നിറച്ച ബലൂണ്‍ എറിഞ്ഞു; പ്രതിഷേധവുമായി ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍

സമകാലിക മലയാളം ഡെസ്ക്

ഹോളി ആഘോഷത്തിനിടെ ഡല്‍ഹി വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ശുക്ലം നിറച്ച ബലൂണ്‍ എറിഞ്ഞതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കഴിഞ്ഞ ദിവസമാണ് മാര്‍ക്കറ്റിലൂടെ പോവുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലൂണ്‍ എറിഞ്ഞത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മറ്റൊരു വിദ്യാര്‍ത്ഥിയും താന്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു. പശമയമുള്ള എന്തോ നിറച്ച ബലൂണുകൊണ്ട് താനും അക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഈ കുട്ടി പറഞ്ഞത്. 

ഹോളി കാലത്തെ ഇത്തരം ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും ഡല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ത്രീകളെ ഉപദ്രവിക്കാനുള്ള അവസരമായി ഹോളിയെ കാണാനാകില്ലെന്നും കോളെജിന്റെ പരിസരത്ത് പൊലീസ് പരിശോധന ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ജീസസ് ആന്‍ഡ് മേരി കോളെജിലെ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കുറച്ച് ദിവസം മുന്‍പ് ലേഡി ശ്രീ റാം കോളേജിലെ വിദ്യാര്‍ത്ഥിനി തന്റെ അനുഭവം വിവരിച്ച് പോസ്റ്റ് ഇട്ടതോടെയാണ് ഹോളി ആഘോഷത്തിനിടയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ചര്‍ച്ചയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു