ദേശീയം

യോഗിയ്ക്ക്‌ തടയിടാന്‍ മായാവതിയും അഖിലേഷും ഒന്നിക്കുന്നു; യുപി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബിജെപിയ്‌ക്കെതിരെ യു.പിയില്‍ കൂറ്റന്‍ സഖ്യത്തിന് തുടക്കമിട്ട് ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് മത്സരിക്കുമെന്നാണ് പ്രഖ്യാപനം.

ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി നേതാവ് ഘന്‍ശ്യാം ഖര്‍വാര്‍ പറഞ്ഞു.2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ബി.ജെ.പിയ്‌ക്കെതിരെ ശക്തമായൊരു മുന്നൊരുക്കമായാണ് ഇ നീക്കത്തെ വിലയിരുത്തുന്നത്.

ഫൂലൂര്‍, ഗോരഖ്പൂര്‍ മണ്ഡലങ്ങളിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കും. മായാവതിയില്‍ നിന്നും ആ തീരുമാനം വന്നിരിക്കുന്നു. കൂടുതല്‍ ബൃഹത്തായ ബഹുജന്‍ മതേതര സഖ്യം രൂപീകരികരിച്ച് മത്സരിക്കാന്‍ ആലോചിക്കുന്നു.' എന്ന് കഴിഞ്ഞദിവസം ട്വീറ്ററില്‍ കുറിച്ചിരുന്നു

മാര്‍ച്ച് 11നാണ് ഗോരഖ്പൂര്‍, ഫൂലൂര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ പരീക്ഷണമായിരിക്കും ഇവിടെ നടക്കുക.
1993ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഉയര്‍ച്ച തടയാന്‍ ബി.എസ്.പിയും എസ്.പിയും ഒരുമിച്ചിരുന്നു. മുലായാം സിങ്ങായിരുന്നു മുഖ്യമന്ത്രിയായത്. എന്നാല്‍ രണ്ടുവര്‍ഷത്തിനകം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉയരുകയും ബി.എസ്.പി പിന്തുണ പിന്‍വലിക്കുകയുമായിരുന്നു.

2017ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെറും 19 സീറ്റില്‍ ബി.എസ്.പി ചുരുങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു