ദേശീയം

ത്രിപുരയിലെ ബിജെപി ആക്രമണം: ദൃശ്യങ്ങള്‍ പുറത്തുവിട്ട പെണ്‍കുട്ടിക്ക് ബലാത്സംഗഭീഷണി

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടി വിഘടനവാദികളും നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട പെണ്‍കുട്ടിക്ക് ബലാത്സംഗഭീഷണി. വീടിനു പുറത്തിറങ്ങാനാവില്ലെന്നും തന്റെ നാട്ടുകാരെയും വീട്ടുകാരെയും ഓര്‍ത്ത് ഉറങ്ങാനാവില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് പെണ്‍കുട്ടി ഇക്കാര്യം പുറത്തുവിട്ടത്.

ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിരവധി സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ബിജെപി ഐപിഎഫ്ടി സംഘം അക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒട്ടേറെപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഈ അക്രമങ്ങളുടെ ദൃശ്യങ്ങളാണ് 19കാരിയായ പെണ്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ബലാത്സംഗഭീഷണി ഉണ്ടായതെന്ന് പെണ്‍കുട്ടി പറയുന്നു.

'ഞാന്‍ ത്രിപുരയിലെ ഖൊവെയ് വില്ലേജില്‍ നിന്നാണ്. എന്റെ അമ്മാവന്‍ സിപിഐഎമ്മിന്റെ ഖൊവെയ് സബ്ഡിവിഷണല്‍ മെമ്പറാണ്. ഞങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണ്. ഇപ്പോള്‍ ഞങ്ങള്‍ വേട്ടയാടപ്പെടുകയാണ്. എനിക്കും എന്റെ കുടുംബത്തിനും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ്. അക്രമം എങ്ങും പടര്‍ന്നിരിക്കുകയാണ്. അവര്‍ കര്‍ഷകരെയും തൊഴിലാളികളെയും തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് വീട് വിട്ടുപുറത്തുപോകാന്‍ സാധിക്കുന്നില്ല. ഞാന്‍ ഒരു 19 വയസുള്ള പെണ്‍കുട്ടിയാണ്. ഈ കാലയളവിനുള്ളിലെ എന്റെ ചെറിയ ജീവിതത്തില്‍ ഇതുപോലൊരു അനുഭവം ആദ്യമാണ്. വീട്ടുകാരെയും അയല്‍വാസികളെയും നാട്ടുകാരെയും ഓര്‍ത്ത് ഉറങ്ങാന്‍ സാധിക്കുന്നില്ല. എന്താണ് ചെയ്യുക.. ഞങ്ങളെ രക്ഷിക്കു..' ഭീഷണിക്കുശേഷം പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ വിവരങ്ങളാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്