ദേശീയം

ത്രിപുരയില്‍ ലെനിന്റെ മറ്റൊരു പ്രതിമ കൂടി തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

അഗർത്തല: ത്രിപുരയിൽ ബിജെപി അധികാരത്തില്‍ എത്തിയതിന് പിന്നാലെ
ഇടതുപക്ഷ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. സംസ്ഥാനത്ത് തുടരുന്ന ആക്രമണങ്ങൾക്കെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ലെനിന്റെ മറ്റൊരു പ്രതിമ കൂടി അക്രമികൾ തകർത്തു. സബ്രൂം മോട്ടോർ സ്‌റ്റാന്റിലെ പ്രതിമയാണ് തകർത്തത്. വാർത്താ ഏജൻസിയായ എ.എൻ.എെ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ത്രിപുരയിൽ ബി.ജെ.പി വിജയിച്ചതിന് പിന്നാലെ സമാനമായ രണ്ടാമത്തെ സംഭവമാണിത്.

നേരത്തെ. തെക്കൻ ത്രിപുരയിലെ ബലോണിയയിൽ അഞ്ച് വർഷം മുൻപ് സ്ഥാപിച്ച ലെനിൻ പ്രതിമ ആക്രമണത്തിൽ തകർത്തിരുന്നു. ബുൽഡോസർ ഉപയോഗിച്ചാണ് പ്രതിമ തകർത്തത്. ആക്രമണത്തിന് നേതൃത്വം നൽകുന്നവർ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.‌

ത്രിപുരയിൽ പുതിയ സർക്കാർ രൂപീകരിക്കുന്ന സാഹചര്യത്തിൽ അക്രമ സംഭവങ്ങൾക്കെതിരെ ശക്തമായി നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ത്രിപുര ഗവർണർ തഥാഗത റോയിക്കും ഡി.ജി.പി എ.കെ ശുക്ളയ്‌ക്കും നിർദ്ദേശം നൽകിയിട്ടും ആക്രമങ്ങൾ തുടരുന്നുവെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍