ദേശീയം

രാജയുടെ മുത്തച്ഛന്‍ വിചാരിച്ചാലും പെരിയോറുടെ പ്രതിമയില്‍ തൊടാനാകില്ല; ബിജെപിക്കെതിരെ തമിഴകം 

സമകാലിക മലയാളം ഡെസ്ക്

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പെരിയോര്‍ രാമസ്വാമി നായ്ക്കരുടെ പ്രതിമയും തകര്‍ക്കണമെന്ന് പറഞ്ഞ ബിജെപി നേതാവ് എച്ച് രാജക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. 

രാജയെ ഗുണ്ടാ ആക്റ്റ് വഴി അറസ്റ്റ് ചെയ്യണമെന്നും ഒരാളേയും
പെരിയോറിന്റെ പ്രതിമയില്‍ തൊടാന്‍ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ആക്രമണമഴിച്ചുവിടാന്‍ ഒരുപാട് നാളായി രാജ ശ്രമിക്കുകയാണ്. ഗുണ്ടാ ആക്റ്റ് ചുമത്തി രാജയെ അറസ്റ്റ് ചെയ്യണം, അദ്ദേഹം പറഞ്ഞു. 

രാജയുടെ മുത്തച്ഛന്‍മാര്‍ വിചാരിച്ചാലും പെരിയോരുടെ പ്രതിമയില്‍ തൊടാന്‍ സാധിക്കില്ലെന്ന് വിസികെ നേതാവ് തോല്‍ തിരുമാവലവന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ രാജയുടെ പോസ്റ്റിന് താഴെ കനത്ത പ്രതിഷേധമാണ് തമിഴ് ജനത രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ രാജ പോസ്റ്റ് പിന്‍വലിച്ചിരുന്നു. 

ആരാണ് ലെനിന്‍,അയ്യാള്‍ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം.കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം. ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടു.ഇന്ന് ലെനിന്റെ പ്രതിമ, നാള തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമ എന്നായിരുന്നു രാജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്