ദേശീയം

ലെനിനിന്റെ പ്രതിമ തകര്‍ത്തതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ ലെനിനിന്റെ പ്രതിമ നീക്കം ചെയ്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി വക്താവ്. അക്രമസംസ്‌കാരം ബിജെപിയുടെ രീതിയല്ല. 11 ബിജെപി പ്രവര്‍ത്തകരെ കൊന്നുകളഞ്ഞവരാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. ഇവരെ പിന്തുണയ്ക്കുന്നവര്‍ ലെനിനിന്റെ പ്രതിമ ബിജെപി തകര്‍ത്തുവെന്ന് ക്രുപ്രചരണം നടത്തുകയാണെന്ന് നളിന്‍ കോഹഌ ആരോപിച്ചു. 

അതേസമയം ലെനിനിന്റെ പ്രതിമ തകര്‍ത്തതിന് പുറമേ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടുദിവസത്തിനകം 514 പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി സിപിഎം ആരോപിച്ചു. 1539 പാര്‍ട്ടി പ്രവര്‍ത്തകരെ ഭവനരഹിതരാക്കി. 196 വീടുകളും 64 പാര്‍ട്ടി ഓഫീസുകളും ബിജെപി- ഐപിഎഫ്ടി പ്രവര്‍ത്തകര്‍ കത്തിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി