ദേശീയം

പ്രതിമയ്ക്കു നേരെ അക്രമം യുപിയിലും, മീററ്റില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ത്രിപുരയ്ക്കും തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും പിന്നാലെ യുപിയിലും പ്രതിമയ്ക്കു നേരെ ആക്രമണം. മീററ്റില്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമയാണ് ആക്രമിക്കപ്പെട്ടത്. 

ഇന്നലെ രാത്രി വൈകിയാണ് മീററ്റില്‍ അംബേദ്കര്‍ പ്രതിമ ആക്രമിക്കപ്പെട്ടത്. നഗരത്തിനടുത്തുള്ള മവാനയിലാണ് സംഭവം. രാവിലെയാണ് പ്രതിമ ആക്രമിക്കപ്പെട്ട വിവരം പുറത്തുവന്നത്.

അംബേദ്കര്‍ പ്രതിമയ്ക്കു നേരെയുള്ള അക്രമം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മേഖലയിലെ ദലിത് പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു. അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇവിടെ പുതിയ പ്രതിമ സ്ഥാപിക്കാമെന്നാണ് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്.

പ്രതിമകള്‍ക്കു നേരെ അക്രമം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് യുപിയില്‍ പ്രതിമ തകര്‍ക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബിജെപി ഭരണകൂടം ഈ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്