ദേശീയം

ആന്ധ്രയ്ക്കു മാത്രം പോരാ; ബീഹാറിനും വേണം പ്രത്യേക പദവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനോട് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ആന്ധ്രാപ്രദേശിനു പുറമേ ബീഹാറും രംഗത്ത്. പ്രത്യേകപദവി ലഭിക്കാതെ ബീഹാറില്‍ പുരോഗതി സാധ്യമാവില്ലെന്നും ആന്ധ്രയുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്കുന്നുവെന്നുമാണ് ജനതാദൾ യു വിന്റെ നിലപാട്.

'ആന്ധ്രപ്രദേശിന്റെ ആവശ്യംന്യായമാണ്. വിഭജനത്തിന് ശേഷം ബീഹാര്‍ നേരിട്ട അതേ പ്രശ്‌നങ്ങളാണ് ആന്ധ്ര ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. വിഭവശേഷികളെല്ലാം തന്നെ തെലുങ്കാനയിലേക്ക് പോയി'. ജനതാദള്‍ നേതാവ് കെ.സി.ത്യാഗി പറഞ്ഞു. ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ടിരുന്നു. പുരോഗതിയുടെ കാര്യത്തില്‍ ദേശീയ ശരാശരിക്കും താഴെയാണ് ബീഹാറിന്റെ അവസ്ഥയെന്നാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ നിതീഷ് സൂചിപ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച് പട്‌നയില്‍ അഞ്ച് മണിക്കൂര്‍ നീളുന്ന സമരം നടത്തിയ ചരിത്രവും നിതീഷ്‌കുമാറിനുണ്ട്.

ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള വിശാല സഖ്യം അവസാനിപ്പിച്ച് കഴിഞ്ഞ ജൂലൈയിലാണ് ജെഡിയു ബിജെപിയുമായി സഖ്യം ചേര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍