ദേശീയം

ചുവപ്പ് കടല്‍ മുംബൈയിലേക്ക്; പൊലീസിനെക്കാട്ടി പേടിപ്പിക്കരുതെന്ന് ഫട്‌നാവിസിനോട് കിസാന്‍ സഭ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നത്തുന്ന ലോങ് മാര്‍ച്ച് മുംബൈ നഗരത്തോട് അടുക്കുന്നു. ബിവാന്ദിയിലെത്തിയ മാര്‍ച്ച് തിങ്കളാഴ്ച മുംബൈയില്‍ പ്രവേശിക്കും. മഹാരാഷ്ട്ര നിയമസഭയിലേക്കാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് നിയമസഭ പരിസരത്ത് അടുപ്പിക്കരുതെന്ന് നിര്‍ദേശമുണ്ടെന്നും തടയുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. 

എഐകെഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ ഇഅമ്പതിനായിരത്തില്‍പരം കര്‍ഷകരാണ്് പങ്കെടുക്കുന്നത്. 

ഞങ്ങളുടെ ക്ഷമ അവാസനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ ഇതേ ആവശ്യങ്ങള്‍ക്കായി സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പൊലീസിനെക്കൊണ്ട് തടഞ്ഞു പേടിപ്പിക്കാമെന്ന് കരുതേണ്ട സര്‍ക്കാര്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ല- കിസാന്‍ സഭ നേതാവ് അശോക് ദാവ്‌ലേ പറഞ്ഞു. 

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഉത്പ്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. 

നാസിക്കിലെ സിബിസി ചൗക്കില്‍ നിന്നും കഴിഞ്ഞ അഞ്ചാം തീയതി ആരംഭിച്ച മാര്‍ച്ച് 180 കിലോമീറ്ററുകള്‍ താണ്ടിയാണ് മുംബൈയിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു