ദേശീയം

'രാഹുല്‍ ഗാന്ധിയെ കാണാതിരുന്നത് തെറ്റായിപ്പോയി, അങ്ങനെയെങ്കില്‍ ബിജെപി ഭരണം പിടിക്കില്ലായിരുന്നു'; ഹാര്‍ദിക് പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതിരുന്നത് വലിയ തെറ്റായിപ്പോയെന്ന് പടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. കൂടിക്കാഴ്ച നടത്തിയിരുന്നെങ്കില്‍ സംസ്ഥാനത്ത് ബിജെപി അധികാരം പിടിക്കുന്നതില്‍ നിന്ന് തടയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പട്ടേല്‍ വിഭാഗം നേതാവ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഹാര്‍ദിക്.

'താന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചില്ല. മമതാ ബാനര്‍ജിയേയും നിതീഷ് കുമാറിനേയും, ഉദ്ദവ് താക്കറേയും കാണാമെങ്കില്‍ രാഹുലിനേയും കാണാമായിരുന്നു. ഇത് തെറ്റായിപ്പോയി. ഞാന്‍ അദ്ദേഹത്തിനെ കണ്ടിരുന്നെങ്കില്‍ ബിജെപി 99 സീറ്റില്‍ ജയിക്കില്ലായിരുന്നു, 79 സീറ്റില്‍ മാത്രം വിജയിക്കുമായിരുന്നൊള്ളൂ.' ഹാര്‍ദിക് പറഞ്ഞു. 

182 അംഗങ്ങളുള്ള നിയമസഭയില്‍ 99 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഭരണം പിടിച്ചത്. യുവ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കാവിപ്പടയെ മറികടക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?