ദേശീയം

സിപിഎമ്മിനെ ഭാവിയിൽ മ്യൂസിയത്തിൽ വെക്കേണ്ട അവസ്ഥ വരും : ത്രിപുര ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

അ​ഗർത്തല : ഇനിയെങ്കിലും എന്ത് കൊണ്ട് ജനങ്ങള്‍ തങ്ങളെ പുറത്താക്കിയെന്ന് സിപിഎം ആത്മാര്‍ഥമായി വിലയിരുത്തണമെന്ന് ത്രിപുര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജിഷ്ണു ദേബ് ബർമൻ. അല്ലെങ്കിൽ ഭാവിയില്‍ പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കേണ്ടി വരും. 25 വര്‍ഷത്തെ ഭരണത്തിന് ശേഷമുള്ള ഈ കനത്ത തോൽവി സൂചിപ്പിക്കുന്നത് സിപിഎമ്മിന്‍റെ അന്ത്യം അടുത്തു എന്നാണ്. പഴഞ്ചന്‍ ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ആത്മവിമര്‍ശനം നടത്താൻ സിപിഎം തയ്യാറാകണം.

കാലഹരണപ്പെട്ട ആശയങ്ങളുമായി ഇനിയും മുന്നോട്ട് പോയാല്‍ ജനം താമസിയാതെ സിപിഎമ്മിനെ ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ജിഷ്ണു ദേബ് ബര്‍മൻ പറഞ്ഞു. ത്രിപുരയിലെ ചരിലം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാതെ സിപിഎം സ്ഥാനാർത്ഥിയെ പിൻവലിച്ചത് തോൽവി ഭയന്നാണ്. എങ്ങിനെയെങ്കിലും തെരഞ്ഞെടുപ്പില്‍ നിന്ന് ഒളിച്ചോടാനുള്ള സിപിഎമ്മിന്‍റെ തന്ത്രത്തിന്‍റെ ഭാഗമാണിത്. വന്‍ തോല്‍വി ഉറപ്പായതു കൊണ്ടാണ് സിപിഎം സ്ഥാനാര്‍ഥി സ്ഥലം വിട്ടതെന്നും ജിഷ്ണു ദേബ് ബര്‍മൻ പറഞ്ഞു. 

സിപിഎം സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് ചരിലം നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇവിടെ ഇപ്പോൾ ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബ് ബർമനാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചാണ് ചരിലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയെ പിൻവലിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി