ദേശീയം

ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യം; പറ്റിക്കല്‍ ജനം തിരിച്ചറിഞ്ഞെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യമായെന്ന സൂചനയാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നതായി പിണറായി ട്വിറ്ററില്‍ കുറിച്ചു.

ഇത്രനാളും മോഹനവാഗ്ദാനങ്ങള്‍ നല്‍കി മോദിസര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇതിന് ജനം ബാലറ്റിലൂടെ അര്‍ഹമായ ശിക്ഷ നല്‍കിയെന്നും പിണറായി ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ മണ്ഡലത്തിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലുമായിരുന്നു ഉപതെരഞ്ഞടുപ്പ് നടന്നത്. രണ്ടിടത്തും ബിജെപി ദയനീയമായി പരാജയപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍