ദേശീയം

ദിനകരന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു; അമ്മ മക്കള്‍ മുന്നേറ്റ കഴകം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അണ്ണാ ഡിഎംകെ വിമത നേതാവും ആര്‍കെ നഗര്‍ എംഎല്‍എയുമായ ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പേരിലാണ് പുതിയ പാര്‍ട്ടി ദിനകരന്‍ പ്രഖ്യാപിച്ചത്. മധുരയില്‍ വെച്ച് നടത്തിയ പ്രഖ്യാപനത്തിന് നിരവധി പ്രവര്‍ത്തകര്‍ സാക്ഷിയായി. പ്രഷര്‍ കുക്കറാണ് പാര്‍ട്ടി ചിഹ്നം. പാര്‍ട്ടി പ്രഖ്യാപിച്ചതോടെ അണ്ണാ ഡിഎംകെയില്‍ നിന്നുളള എംഎല്‍എമാര്‍ ദിനകരനോടൊപ്പം ചേരുമെന്നാണ് സൂചന.

ശശികലയും ദിനകരനും ഉള്‍പ്പെട്ട മന്നാര്‍ഗുഡി കുടുംബത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ചുക്കാന്‍ പിടിച്ച ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ പനീര്‍സെല്‍വം ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ദിനകരനൊപ്പം 22 എംഎല്‍എമാരുണ്ടെന്നാണ് സൂചന.

നടന്മാരായ കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് നീക്കം നടത്തുകയും ചെയ്യുന്നതിനിടയിലാണ് ദിനകരന്റെ രംഗപ്രവേശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്