ദേശീയം

ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷം; ഭഗവനന്ത് മനിന് പിന്നാലെ വൈസ് പ്രസിഡന്റും രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു .പാര്‍ട്ടിയുടെ പഞ്ചാബ് അദ്ധ്യക്ഷന്‍ ഭഗവനന്ത് മന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് അമന്‍ അറോറയും രാജിവച്ചു. 

ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിംഗ് മജീതിയയ്ക്ക് മയക്ക് മരുന്നു വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമര്‍ശം പിന്‍വലിച്ച് അരവിന്ദ് കേജ്‌രിവാള്‍ ഇന്നലെ മാപ്പുപറഞ്ഞിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് ഭഗവനന്ത് മന്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ഭഗവനന്ത് മനിന് പിന്തുണ നല്‍കികൊണ്ടാണ്  അമന്‍ അറോറയും രാജിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''