ദേശീയം

കോണ്‍ഗ്രസ് കീഴടങ്ങില്ല; അത് ഇന്ദിരയെപ്പോലെ തിരിച്ചുവരും: സോണിയ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബിജെപിയുടെ ആക്രമണങ്ങളെ പ്രതിരോധിച്ച് കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിര നടത്തിയ തിരിച്ചുവരവിന് സമാനമായിരിക്കും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സോണിയ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷത്തെ മോദി ഭരണത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരവും ബിജെപി പാഴാക്കിയില്ല. എന്നാല്‍ ഇതിനെ അതിജീവിച്ച് കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് സോണിയ ഗാന്ധി പറഞ്ഞു. 

മോദി ഭരണത്തില്‍ അഴിമതിയാണ് നടക്കുന്നത്. ഇത് തുറന്നുകാട്ടണം. തെളിവുകളുമായി ജനങ്ങളിലേക്ക് കോണ്‍ഗ്രസ് പോകുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളെയെല്ലാം ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

പാര്‍ട്ടിയുടെ വിജയം രാജ്യത്തിന്റെ വിജയമാണ്. ഓരോ കോണ്‍ഗ്രസുകാരന്റെയും വിജയമാണ്. ഇത് ഒരു രാഷ്ട്രീയ പദം മാത്രമല്ല. ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന ഒരു പ്രസ്ഥാനം കൂടിയാണെന്നും സോണിയ ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ