ദേശീയം

കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കം ; പ്രമേയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് കേരള നേതാക്കൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഡൽഹിയിൽ തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം ചേര്‍ന്ന സ്റ്റിയറിങ് സമിതി യോഗത്തോടെയാണ് പ്ലീനറിക്ക് തുടക്കമായത്. സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് സമിതി വെള്ളിയാഴ്ച രാത്രി അംഗീകാരം നല്‍കി. ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുക എന്നതിലായിരിക്കും രാഷ്ടീയപ്രമേയം ഊന്നല്‍ നല്‍കുക. പാവപ്പെട്ടവരോടും കര്‍ഷകരോടും കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കും എന്ന് സൂചിപ്പിക്കുന്നതാവും സാമ്പത്തികപ്രമേയം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാവും പ്രഖ്യാപനങ്ങള്‍. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഡല്‍ഹിയുടെ ചുമതലയുള്ള നേതാവ് പി.സി. ചാക്കോ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാന സമ്മേളനപരിപാടികള്‍ ആരംഭിക്കും.

അതേസമയം പ്രമേയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് കേരള നേതാക്കൾ രം​ഗത്തെത്തി. സ്റ്റിയറിങ് കമ്മിറ്റി, സബ്ജക്ട് കമ്മിറ്റി യോ​ഗങ്ങളിലാണ് ആവശ്യമുയർന്നത്. രാ,്ട്രീയ പ്രമേയത്തിൽ മാറ്റം വേണമെന്ന് രമേശ് ചെന്നിത്തലയും കെസി വേണു​ഗോപാലുമാണ് ആവശ്യപ്പെട്ടത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ മതേതര സംവിധാനത്തിന് ഉയർത്തുന്ന കടുത്ത വെല്ലുവിളിയുടെ രൂക്ഷത പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ അഴിമതി പ്രോൽസാഹിപ്പിക്കുകയാണെന്ന് പ്രമേയത്തിൽ ചേർക്കണമെന്ന് കെസി വേണു​ഗോപാലും ആവശ്യപ്പെട്ടു. 

ദളിത്, ആദിവാസി സമൂഹത്തിന് നേരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഇക്കാര്യം പ്രമേയത്തിൽ പ്രത്യേകം പരാമർശിക്കണമെന്ന് കൊടുക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ വില വർധന മൂലമുള്ള പ്രശ്നങ്ങൾ പ്രമേയത്തിൽ കൊണ്ടുവരണമെന്ന് പിസി ചാക്കോയും ആവശ്യപ്പെട്ടു. മോദി സർക്കാർ അധികാരമേറ്റശേഷം ഉണ്ടായ സാംസ്കാരിക ഫാസിസം പ്രമേയ.ത്തിൽ വേണമെന്നായിരുന്നു എംഎം ഹസ്സന്റെ നിർദേശം. സബ്ജക്ട് കമ്മിറ്റി യോ​ഗത്തിൽ ഒട്ടേറെ നേതാക്കളാണ് ഭേദ​ഗതികൾ നിർദേശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം