ദേശീയം

ടോര്‍ച്ച് വെട്ടത്തില്‍ യുവതിക്ക് ശസ്ത്രക്രീയ; സ്റ്റിച്ചിടുകയാണ് ചെയ്യുന്നതെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

വൈദ്യുതി ബന്ധമില്ലാതിരുന്നതിനെ തുടര്‍ന്ന് ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ യുവതിയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കി. ബിഹാറിലെ സദര്‍ ഹോസ്പിറ്റലിലാണ് സംഭവം.

ടോര്‍ച്ച് ലൈറ്റ് വെട്ടത്തില്‍ യുവതിയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കുന്ന വീഡിയോ എഎന്‍ഐ പുറത്തുവിട്ടുവെങ്കിലും എപ്പോഴാണ് സംഭവം നടന്നതെന്ന വ്യക്തമല്ല. യുവതിക്ക് അടിയന്തര ശസ്ത്രക്രീയ വേണ്ടി വന്നതിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതിരുന്നത് വകവയ്ക്കാതെ ഡോക്ടര്‍ ശസ്ത്രക്രീയ നടത്തുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ യുവതിയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കുകയായിരുന്നില്ല. കയ്യില്‍ സ്റ്റിച്ച് ഇടുക മാത്രമാണ് ചെയ്തതെന്നാണ് ബിഹാര്‍ ആരോഗ്യമന്ത്രി പ്രതികരിച്ചത്. ആശുപത്രിയില്‍ വൈദ്യുതി ഇല്ലാതാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം