ദേശീയം

'രാഹുലിന്റെ ആ വാക്കുകള്‍ തന്നെ പ്രചോദിപ്പിച്ചു'; കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഗോവ സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു. 71 വയസുകാരനായ ശാന്തറാം നായിക്കാണ് കോണ്‍ഗ്രസിന് മാത്യകയായി രാജിവെച്ചത്. കഴിഞ്ഞ ദിവസം സമാപിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ് തന്റെ ദൗത്യമെന്ന ഉറച്ച നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഉന്നത സ്ഥാനം രാജിവെയ്ക്കുന്ന ആദ്യ പ്രമുഖ നേതാവാണ് ശാന്തറാം നായിക്ക്.

2017 ജൂലൈയില്‍ കോണ്‍ഗ്രസിന്റെ ഗോവ സംസ്ഥാന അധ്യക്ഷനായി അവരോധിക്കപ്പെട്ട ശാന്താറാം നായിക്ക് ഇന്ന് രാവിലെയാണ് രാജിക്കത്ത് നല്‍കിയത്. മുതിര്‍ന്ന നേതാവ് ലൂയിസിന്‍ഹോ ഫലേറോ രാജിവെച്ച ഒഴിവിലാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷന്‍ ആയത്. 

യുവജനതയ്ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് തന്റെ രാജിയെന്ന് ശാന്തറാം നായിക്ക് പ്രതികരിച്ചു.പ്ലീനറി സമ്മേളനത്തില്‍ യുവാക്കളെ കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.

1984ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നായിക്ക് രണ്ടു തവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലും എത്തി. പത്തുവര്‍ഷം പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തയ്യാറുളളവര്‍ നേതൃത്വത്തിലേയ്ക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്