ദേശീയം

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ 32 മണിക്കൂറുകള്‍ പിന്നിട്ടു; രണ്ടു പൊലീസുകാരും നാല് ഭീകരരും മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാര ഹല്‍മത്‌പൊറയില്‍  സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഏറ്റമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. 


കാടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ ഇന്നലെ ഉച്ചയോടെ പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസേന പിന്നീട് നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് ഭീകരരെ വധിച്ചത്. 

നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള അവസാനത്തെ ഗ്രാമമാണ് ഹല്‍മത് പൊറ. കഴിഞ്ഞ 32 മണിക്കൂറായി കുപ്‌വാരയില്‍ ഏറ്റമുട്ടല്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍