ദേശീയം

യുവതിക്കൊപ്പം നടന്നതിന് യുവാവിനെ നഗ്നനാക്കി മര്‍ദിച്ചു 

സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: പെണ്‍ സുഹൃത്തിനൊപ്പം കാണപ്പെട്ട യുവാവിനെ യുവതിയുടെ വീട്ടുകാര്‍ മര്‍ദിച്ച് അവശനാക്കി, തെരുവിലൂടെ വലിച്ചിഴച്ചു. യുപിയിലെ മുസാഫര്‍ നഗറിലെ ആര്യപുരി കോളനിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം 23 വയസുള്ള യുവാവും യുവതിയും സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് വീട്ടുകാര്‍ വന്ന് ഇയാളെ മര്‍ദിച്ച് അവശനാക്കിയത്. യുവാവ് ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയെ യുവാവ് ശല്യം ചെയ്തതിനാലാണ് മര്‍ദിച്ചെതെന്നാണ് വീട്ടുകാര്‍ പറയുന്നത്. 'യുവതി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അവരുടെ അച്ഛന്‍ ആര്യപുരി കോളനിയില്‍ എത്തി, യുവാവിനെ മര്‍ദിച്ചു. തുടര്‍ന്ന് നഗ്നനാക്കി ആശുപത്രിയിലെത്തിച്ചു'- യുവതിയുടെ വീട്ടുകാര്‍ പറയുന്നത് ഇങ്ങനെയാണ്.

എന്നാല്‍ താനും യുവതിയും ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നെന്നും യുവതിയുടെ വീട്ടുകാര്‍ പറയുന്നത് കള്ളമാണെന്നുമാണ് യുവാവിന്റെ മൊഴി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ പരാതിയില്‍ യുവതിയുടെ അച്ഛന്റെയും ബന്ധുക്കളുടെയും പേരില്‍ കേസെടുത്തിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി