ദേശീയം

ബിജെപി നുണകളുടെ ഫാക്ടറി; ആഞ്ഞടിച്ച് രാ​ഹുൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ബി.ജെ.പി നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്​ടറിയാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി.  കോൺഗ്രസിന്​ കേംബ്രിഡ്​ജ്​ അനലറ്റിക്കയുമായി ബന്ധമുണ്ടെന്ന്​ വരുത്തി തീർക്കാനാണ്​​ അവർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 

2012ൽ കേംബ്രിഡ്​ജ്​ അനലറ്റിക്കയുമായി കോൺഗ്രസ്​ ബന്ധപ്പെട്ടിട്ടുണ്ടെന്ന്​ വരുത്തി തീർക്കാനാണ്​ ബി.ജെ.പി ​ശ്രമം. ഇതിനായി കേന്ദ്രമന്ത്രിമാരെയാണ്​ അവർ ഉപയോഗിക്കുന്നതെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു. 39 ഇന്ത്യക്കാർ ഇറാഖിൽ കൊല്ലപ്പെട്ടതിൽ നിന്ന്​ ശ്രദ്ധതിരിക്കാനാണ്​ ബി.ജെ.പി ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും രാഹുൽ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ​ ഡോണൾഡ്​ ​ട്രംപിന്​ അനുകൂലമായി തരംഗം സൃഷ്​ടിക്കുന്നതിനായി കേംബ്രിഡ്​ജ്​ അനലിറ്റിക്ക ഫേസ്​ബുക്ക്​ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത്​ വന്നതോടെയാണ്​ സ്ഥാപനം ഇന്ത്യയിലും ചർച്ചയായത്​. കേംബ്രിഡ്​ജ്​ അനലറ്റിക്കയുമായി കോൺഗ്രസിന്​ ബന്ധമുണ്ടെന്നും 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി പാർട്ടിക്ക്​ അനുകൂലമായി ഇവർ ഇടപെടുന്നുവെന്നുമാണ്​ ബി.ജെ.പിയുടെ ആരോപണം. എന്നാൽ, 2014ലെ ​ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ്​ കേംബ്രിഡ്​ജ്​​ അനലറ്റിക്കയെ ഉപയോഗ​പ്പെടുത്തിയെന്നാണ്​ കോ​ൺഗ്രസ്​ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്