ദേശീയം

കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത എംഎല്‍എയെ സസ്‌പെന്റ് ചെയ്ത് ബിഎസ്പി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: യുപി രാജ്യസഭ തെരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത എംഎല്‍എയെ ബിഎസ്പി സസ്‌പെന്റ് ചെയ്തു. അനില്‍കുമാര്‍ സിങ്ങിനെയാണ് പാര്‍ട്ടി മേധാവി മായാവതി സസ്‌പെന്റ് ചെയ്തത്. താന്‍ യോഗി ആദിത്യനാഥിന് വേണ്ടി വോട്ട് ചെയ്തുവെന്ന് അനില്‍കുമാര്‍ സിങ്ങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 

ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പു നടന്ന പത്തു സീറ്റുകളില്‍ എട്ട് സീറ്റുകളും വിജയിക്കുമെന്ന് ബിജെപിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷയില്ലായിരുന്ന ഒന്‍പതാമത്തെ സീറ്റും അട്ടിമറിയിലൂടെ സ്വന്തമാക്കിയാണ് ബിജെപി ശക്തി തെളിയിച്ചത്. ഒരു സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയും വിജയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി