ദേശീയം

മനസാക്ഷി അനുവദിക്കുന്നില്ല; രാജീവ് ചന്ദ്രശേഖരന്റെ അവാര്‍ഡ് നിരസിച്ച് ഡി.രൂപ ഐപിഎസ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ സ്ഥാപിച്ച നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ പുരസ്‌കാരം കര്‍ണാടക ഹോം ഗാര്‍ഡ്‌സ് ആന്റ് സിവില്‍ ഡിഫന്‍സ് ഐജി ഡി.രൂപ നിരസിച്ചു. മനസാക്ഷി അനുവദിക്കാത്തതുകൊണ്ടാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ഫൗണ്ടേഷന് അയച്ച കത്തില്‍ രൂപ വ്യക്തമാക്കി. 

രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അകലം പാലിക്കണം എന്ന് താന്‍ കരുതുന്നതായി കത്തില്‍ രൂപ പറയുന്നു. നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിച്ചാലെ നല്ല പ്രതിച്ഛായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുള്ളു. ജനങ്ങളുടെ കണ്ണും മുഖവുമാകാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം നിലപാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും രൂപ ചൂണ്ടിക്കാട്ടുന്നു. 

നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ ഒമ്പതാമത്തെ പുരസ്‌കാര ജേതാക്കളില്‍ ഒരാളായാണ് രൂപയെ പ്രഖ്യാപിച്ചത്. ഗവണ്‍മെന്റ് ഒഫിഷ്യല്‍ ഓഫ് ദി ഇയര്‍ എന്ന വിഭാഗത്തിലേക്കാണ് രൂപയെ തെരഞ്ഞെടുത്തത്. 

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലക്ക് ജയിലില്‍ വഴിവിട്ട സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് രൂപ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 

ശശികലക്ക് പരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക അടുക്കളയും പരിചാരകരേയും ഒരുക്കിയതായി രൂപ കണ്ടെത്തിയിരുന്നു. മുന്‍ ജയില്‍ ഡിജിപി എച്ച് സത്യനാരായണക്ക് രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയതായും കണ്ടെത്തി. റിപ്പോര്‍ട്ട് പുറത്തുവന്നതോട രൂപയെ ജയില്‍ ഐജി സ്ഥാനത്ത് നിന്ന് മാറ്റിയതും വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'