ദേശീയം

സൈനിക പദ്ധതിക്കായി 128 ഏക്കര്‍ വനം വിട്ടുനല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിക്കിമില്‍ 52 ഹെക്ടര്‍ വനം സൈന്യത്തിനു കൈമാറാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നത തല സമിതിയുടെ ശുപാര്‍ശ. സൈന്യത്തിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനായാണ് വനഭൂമി കൈമാറുന്നത്. 

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റിയുടെ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലാണ് 52 ഹെക്ടര്‍ അഥവാ നൂറ്റി ഇരുപത്തിയെട്ട് ഏക്കറോളം വരുന്ന വനഭൂമി കൈമാറാന്‍ ശുപാര്‍ശ ചെയ്തത്. ചൈന അതിര്‍ത്തിയോടു ചേര്‍ന്ന വനപ്രദേശമാണിത്. തന്ത്രപരമായ താത്പര്യം മുന്‍നിര്‍ത്തിയാണ് വനം കൈമാറാന്‍ ശുപാര്‍ശ ചെയ്തതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൈന്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വന്‍തോതിലുള്ള മരംമുറിക്കല്‍ വേണ്ടിവരില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അയ്യായിരത്തി അഞ്ഞൂറോളം ചെറിയ മരങ്ങളെ പദ്ധതി ബാധിക്കും. ഇരുപത്തിയയ്യായിരത്തോളം പൊക്കമില്ലാത്ത മരങ്ങളും മറ്റുചെടികളും വെട്ടിമാറ്റേണ്ടി വരും. ഇതിനു പകരമായി സൈന്യം 101 ഹെക്ടറില്‍ വനവത്കരണം നടത്തണമെന്നാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. ഹെക്ടറില്‍ കുറഞ്ഞത് ആയിരം ചെടികളെങ്കിലും നട്ടുപിടിപ്പിക്കണം. 

ഇപ്പോള്‍ കൈമാറുന്ന 52 ഹെക്ടറില്‍ പത്ത് ഹെക്ടര്‍ സൈന്യം ഉപയോഗിച്ചുവരുന്നതാണ്. രാജ്യാന്തര അതിര്‍ത്തി സംരണക്ഷ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ ഭൂഭാഗം ഉപയോഗിക്കുന്നത്. കൂടുതല്‍ വനഭൂമി കിട്ടുന്നതോടെ ഇതു കൂടുതല്‍ കാര്യക്ഷമമാക്കാനാവുമെന്നാണ് സൈന്യം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം