ദേശീയം

ഇനി വീട്ടിലേതുപോലെ താമസിച്ച് യാത്ര ചെയ്യാം ; സലൂണ്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : തുരുമ്പുപിടിച്ച ഇരിപ്പിടങ്ങളും, മോശമായ ടോയ്‌ലെറ്റുകളും, പൊടി നിറഞ്ഞ ബോഗികളുമൊക്കെയാണ് ട്രെയിന്‍ യാത്രയെക്കുറിച്ച് പറയുമ്പോള്‍ യാത്രക്കാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. എന്നാല്‍ ആ പഴയ രൂപവും ഭാവവും മാറി ആധുനിക കാലത്തിനൊത്ത് പരിഷ്‌കാരിയാകുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മേഖലയും. സാധാരണക്കാര്‍ക്ക് ആഡംബര പൂര്‍ണമായ യാത്ര പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ റെയില്‍വേയുടെ സലൂണ്‍ കോച്ച് ഇനി പൊതുജനങ്ങള്‍ക്ക് സ്വന്തം. 

സലൂണ്‍ കോച്ചിന്റെ ആദ്യ യാത്രക്ക് ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വെള്ളിയാഴ്ച തുടക്കമായി. സഞ്ചരിക്കുന്ന വീടിന്റെ സാഹചര്യം പ്രദാനം ചെയ്യുന്ന സലൂണ്‍ കോച്ചില്‍ രണ്ട് ബാത് റൂം അറ്റാച്ച്ഡ് കിടപ്പുമുറികള്‍, ഡൈനിംഗ് റൂം, അടുക്കള എന്നിവ ഉള്‍പ്പെടുന്നു. റെയില്‍വേ മന്ത്രാലയമാണ് പുതിയ സലൂണ്‍ കോച്ചിന്റെ ചിത്രം പുറത്തുവിട്ടത്. 

ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കുള്ള ജമ്മു മെയില്‍ ട്രെയിനാണ് ആഡംബര സംവിധാനങ്ങളോടെ യാത്ര ആരംഭിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്താക്കളാണ് ആദ്യ യാത്രക്കാര്‍. സലൂണ്‍ കോച്ചിലെ എല്ലാ മുറികളും എസിയാണ്. ഹോട്ടലില്‍ ലഭിക്കുന്നതു പോലെയുള്ള സൗകര്യങ്ങളാണ് യാത്രക്കാര്‍ക്ക് കോച്ചില്‍ ലഭിക്കുക. യാത്രക്കാരുടെ സേവനത്തിനായി പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഈ പ്രീമിയം കോച്ച് ചാര്‍ട്ട്  ചെയ്യുന്നതിന് രണ്ടുലക്ഷത്തോളം രൂപ വരുമെന്ന് ഐആര്‍സിടിസി അറിയിച്ചു. 

ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകളിലായി 336 സലൂണ്‍ കാറുകളാണ് ഉള്ളത്. ഇതില്‍ 62 എണ്ണം എയര്‍ കണ്ടിഷന്‍ഡ് ആണെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ ചാര്‍ട്ടേര്‍ഡ് സംവിധാനമായിട്ടാണ് സലൂണ്‍ കോച്ചുകള്‍ ലഭിക്കുക. ജനങ്ങള്‍ക്ക് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ നിന്നും ചാര്‍ട്ട് ചെയ്യുന്നതിന്റെ വിവരങ്ങള്മ# ലഭിക്കും. ഗതാഗത ട്രെയിനുകളിലും ഉടന്‍ തന്നെ ഇത്തരം സര്‍വീസുകള്‍ നടപ്പാക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു