ദേശീയം

ഹിന്ദുക്കളെയും സനാതന ധര്‍മത്തേയും അപമാനിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണം: അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഹിന്ദുക്കളേയും സനാതന ധര്‍മത്തേയും അവഹേളിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2014ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കളെ തീവ്രവാദികള്‍ എന്നു നിരന്തരം വിളിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഹിന്ദുക്കളേയും സംസ്‌കാരത്തേയും അപമാനിച്ചുവെന്ന് അമിത് ഷാ ആരോപിച്ചു. ഭോപ്പാലില്‍ മധ്യപ്രദേശില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 

മെക്കാ മസ്ജിദ് കേസില്‍ അസീമാനന്ദയുള്‍പ്പെടെയുള്ളവര്‍ക്കതിരെ ഹൈദരബാദ് കോടതി നടപടിയായരംഭിച്ചത് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. 

രാഹുല്‍ ഗാന്ധി മാപ്പ് പറയുകയില്ല. അതുകൊണ്ട് രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടും. കോണ്‍ഗ്രസ് ജാതിയുടെ രപേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍