ദേശീയം

മോദി അര്‍ജുനന്‍, കോണ്‍ഗ്രസ് കൗരവര്‍, ലാലു ധൃതരാഷ്ട്രര്‍: 2019 ലേത് ധര്‍മ്മയുദ്ധമെന്ന് ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പാണ്ഡവരും കൗരവരും തമ്മിലുളള പോരാട്ടമായിരിക്കുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ. കുരുക്ഷേത്രയുദ്ധം പോലെ ഇത് ധര്‍മ്മയുദ്ധമായിരിക്കുമെന്നും ബൈരിയ എംഎല്‍എ സുരേന്ദ്രസിങ് മാധ്യമങ്ങളോട് പറഞ്ഞു.

പാണ്ഡവരുടെ പടത്തലവനായ പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ജുനന്റെ വേഷമാണ് ധരിക്കുക. കൗരവരുടെ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസായിരിക്കും മത്സരിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനും ധൃതരാഷ്ട്രരുടെ ഗതിയായിരിക്കുമെന്നും സുരേന്ദ്രസിങ് പരിഹാസരൂപേണ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ അവസാന പ്രസിഡന്റായിരിക്കും രാഹുല്‍ ഗാന്ധി. ഭാരത സംസ്‌കാരവുമായി ഒരു ബന്ധവും ഇല്ലാത്ത നേതാവാണ് അദ്ദേഹം. രാഷ്ട്രീയപരമായി ഒരു കഴിവുമില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും സുരേന്ദ്രസിങ് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു