ദേശീയം

കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ് : ഹരിയാനയില്‍ സ്‌കൂളുകള്‍ അടച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിയോടുകൂടിയ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളില്‍ ഇടിമിന്നലിനു സാധ്യതയുള്ളതായി ദുരന്ത നിവാരണ അതാറിറ്റിയുടെ മുന്നറിയിപ്പുണ്ട്. തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് എന്നീ താലൂക്കുകളിലാണു ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുള്ളതായി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കേരളത്തിനുപുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പഞ്ചാബ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. രാജസ്ഥാനില്‍ പൊടികാറ്റിന് സാധ്യതയുള്ളതായും അറിയിപ്പുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പിനെതുടര്‍ന്ന് ഹരിയാനയില്‍ അടുത്ത രണ്ടു ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ ഹരിയാന വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ നിര്‍ദേശം നല്‍കി. 

ജമ്മു കശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കാറ്റും മഴയും ആലിപ്പഴ വീഴ്ചയും പ്രവചിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ 124 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി