ദേശീയം

നുണകള്‍ പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രാഷ്ട്രീയ വഞ്ചന നടത്തുന്നു: ആര്‍എസ്എസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: സംഘടനയ്ക്ക് എതിരായ കോണ്‍ഗ്രസിന്റെ  ദലിത് വിരുദ്ധ പരാമര്‍ശത്തില്‍ മറുപടിയുമായി ആര്‍എസ്എസ്.  നുണകള്‍ പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും രാഷ്ട്രീയ വഞ്ചന നടത്തുകയാണെന്ന് ആര്‍എസ്എസ് ആരോപിച്ചു. ബിജെപിയെയും ആര്‍എസ്എസിനെയും ദലിത് വിരുദ്ധരായി ചിത്രീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് നേതൃത്വം രംഗത്തുവന്നത്.

നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ്  ശ്രമിക്കുകയാണ്. തന്റെയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെയും പേരില്‍ പൊളളയായ നുണകളാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കുന്നതെന്നും ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ ആരോപിച്ചു.  പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കുളള സംവരണം അവസാനിപ്പിക്കാന്‍  ആര്‍എസ്എസ്  ശ്രമിക്കുന്നു എന്ന് ആരോപണം ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കഴിഞ്ഞദിവസം ആര്‍എസ്എസും ബിജെപിയും ദലിത് വിരുദ്ധരാണെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ദലിതുകളും, ആദിവാസികളും സമൂഹത്തിന്റെ താഴെത്തട്ടില്‍ നിലകൊളളണമെന്ന ആഗ്രഹമാണ് ഇവര്‍ പ്രകടിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു . 2016ലെ ഉന്നാ സംഭവം അടക്കം ദലിതുകള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ ചിത്രീകരിച്ച വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു രാഹുലിന്റെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ