ദേശീയം

'മണ്ടത്തരം പറയരുത്, ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമല്ല'; രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കുട്ടികള്‍ക്കും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും അതിന് കാരണം സ്ത്രീകളുടെ വസ്ത്രവും പെരുമാറ്റവുമൊക്കെയാണെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നവര്‍ നിരവധിയാണ്. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ വരെ ഇത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ച് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അഭിപ്രായം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. 

ബലാത്സംഗത്തിന് ഇരയാകാനുള്ള കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് പറയുന്നത് മണ്ടത്തരമാണെന്നാണ് മന്ത്രി പറഞ്ഞു. വസ്ത്രമാണ് പ്രശ്‌നമെങ്കില്‍ എന്തുകൊണ്ടാണ് പ്രായമായ സ്ത്രീകളും ചെറിയ കുട്ടികളും ലൈംഗീക ചൂഷണത്തിന് ഇരയാകുന്നതെന്നും അവര്‍ ചോദിച്ചു. മനുഷ്യരുടെ മാനസീകാവസ്ഥയില്‍ മാറ്റം കൊണ്ടുവരാനാണ് നിര്‍മല സീതാരാമന്‍ പറയുന്നത്. 

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമപരിപാലകര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന പത്ത് അതിക്രമങ്ങളില്‍ ഏഴും ഇരയ്ക്ക് അറിയാവുന്നവര്‍ തന്നെയാണ് നടത്തുന്നത്. അതായത് ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ക്കാരോ. ഇതെല്ലാം പരിഗണിച്ചുവേണം നിയമപാലകര്‍ പ്രവര്‍ത്തിക്കാന്‍. എഫ്‌ഐസിസിഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം