ദേശീയം

ഹൈഹീല്‍ ചെരുപ്പിട്ട അമ്മയ്ക്ക് ബാലന്‍സ് നഷ്ടപ്പെട്ടു; ആറ് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

താനെ: ഹൈഹീലിട്ട് നടന്ന അമ്മയുടെ കയ്യില്‍ നിന്നും വഴുതി ഒന്നാ നിലയില്‍ നിന്നും താഴേയ്ക്ക് വീണ കുഞ്ഞിന് ദാരുണാന്ത്യം. നടക്കുമ്പോള്‍ അമ്മയ്ക്ക് ബാലന്‍സ് തെറ്റിയതിനെത്തുടര്‍ന്ന് ആറു മാസം പ്രായമായ കുഞ്ഞ് കയ്യില്‍ നിന്നു താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ്‌ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞ് താഴെ വീണത്. മഹാരാഷ്ട്രയിലാണ് സംഭവം. 

ഹാളിലെ വിവാഹ പരിപാടികള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനായി ഒന്നാം നിലയിലെ ബാല്‍കണിയിലൂടെ നടന്നുനീങ്ങവെയാണ് സംഭവം. ഇവര്‍ ഒടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് കാണാന്‍ കഴിഞ്ഞത്. ഉടന്‍തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്