ദേശീയം

കര്‍ണാടകയില്‍ രണ്ട് മേല്‍വിലാസത്തില്‍ 500 വ്യാജവോട്ടര്‍മാര്‍: പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ രണ്ട് മേല്‍വിലാസത്തില്‍ 500 വ്യാജ വോട്ടര്‍മാര്‍. ഈ തട്ടിപ്പിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കര്‍ണാടകയിലെ ദാതിയ, ജ്യോതിനഗര്‍ മേഖലകളിലെ രണ്ടു മേല്‍വിലാസത്തിലാണ് ഇത്രയുമധികം വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയത്. ഇതുസംബന്ധിച്ച്  മുന്‍ കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭാരതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഖാദി കോളനിയിലെ ഹൗസ് നമ്പര്‍ സീറോയിലും ജ്യോതി നഗര്‍ മേഖലയിലെ മറ്റൊരു മേല്‍വിലാസത്തിലുമാണ് വ്യാജന്മാര്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ഹൗസ് നമ്പര്‍ സീറോ എന്ന പേരില്‍ വീടില്ലെന്ന് കണ്ടെത്തി. ജ്യോതി നഗര്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ മുന്‍ എംഎല്‍എയുടെ പരാതിയില്‍ പറയുന്ന വീട്ടില്‍ ആള്‍താമസമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് ആരോപിച്ച കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ഇതിന്റെ വ്യാപ്തി 10000 വരെ നീളാമെന്ന് ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിക്കെതിരെയുളള ആരോപണം ബിജെപി നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍