ദേശീയം

കലാപരിപാടിക്കിടെ വേദിയില്‍ നടി പാമ്പ്‌ കടിയേറ്റു മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ബരാസത്: ജത്ര എന്ന ബംഗാള്‍ കലാരൂപം വേദിയില്‍ അവതരിപ്പിക്കുന്നതിനിടെ നടി പാമ്പുകടിയേറ്റ് മരിച്ചു. 64വയസ്സ് പ്രായമുള്ള കാളിദാസി മൊണ്ഡല്‍ ആണ് മരിച്ചത്. വേദിയില്‍ മനാഷാ (നാഗദേവത) എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിനിടെയാണ് കൈയ്യില്‍ പിടിച്ചിരുന്ന പാമ്പ് നടിയെ ആക്രമിച്ചത്. 

നടിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ടതിന് പകരം ഒപ്പമുണ്ടായിരുന്നവര്‍ മന്ത്രവാദി വിളിച്ചുവരുത്തി ചികിത്സിക്കാന്‍ ശ്രമിച്ചത് സമയം നഷ്ടപ്പെടുത്തിയെന്നും പിന്നീട് ആശുപത്രിയിലേക്കെത്തിക്കുമ്പോള്‍ സംഭവം നടന്നിട്ട് ഏകദേശം നാല് മണിക്കൂര്‍ കഴിഞ്ഞിരുന്നെന്നും പൊലീസ് പറഞ്ഞു. സഹഅഭിനേതാക്കളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പരാതിയൊന്നും ലഭിക്കാത്തതിനാല്‍ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു.

 പാമ്പുകളെ ഉപയോഗിച്ചുള്ള ഇത്തരം പരിപാടികള്‍ നിയമവിരുദ്ധമായതിനാലാണ് നേരിട്ട് ആശുപത്രിയിലേക്കെത്തിക്കാതെ ദുര്‍മന്ത്രവാദിയെയും മറ്റും വിളിച്ചുവരുത്തിയതെന്നും സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കവിയുമായിരുന്നെന്നും സംസ്ഥാന വനംവകുപ്പ് മന്ത്രി ബിനോയ് ബര്‍മാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം