ദേശീയം

ആന്ധ്രയില്‍ അമിത് ഷായ്ക്ക് നേരെ പ്രതിഷേധം; വാഹനത്തിന്റെ ചില്ല് തകര്‍ത്തു,ടിഡിപി-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ആന്ധ്രാപ്രദേശില്‍ അമിത് ഷായുടെ വാഹന വ്യൂഹം തടഞ്ഞ പ്രവര്‍ത്തകര്‍ ഒരു വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയില്‍ ബി.ജെ.പി  ടി.ഡി.പി പ്രവര്‍ത്തകര്‍ തമ്മിലുളള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

കര്‍ണാടകയിലെ പ്രചാരണം  പൂര്‍ത്തിയാക്കിയ അമിത് ഷാ വെള്ളിയാഴ്ച രാവിലെയാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി അമിത് ഷായും സംഘവും പുറത്തേയ്ക്ക് ഇറങ്ങിയ ഉടന്‍ അവിടെ ക്യൂവില്‍ നിന്നിരുന്ന വിശ്വാസികളില്‍ ചിലര്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് തിരുപ്പതി ടൗണിലേക്ക് വരുന്ന വഴി കറുത്ത കൊടിയും പാര്‍ട്ടി പതാകയുമേന്തി നിന്ന ടി.ഡി.പി പ്രവര്‍ത്തകര്‍ അമിത് ഷായുടെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുക, അമിത് ഷാ തിരിച്ച് പോവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി.

എന്നാല്‍ അമിത് ഷായുടെ ഒപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതിനെ പ്രതിരോധിക്കാന്‍ എത്തിയതോടെ കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയില്‍ ഒരു ടി.ഡി.പി പ്രവര്‍ത്തകന്റെ കല്ലേറില്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയതോടെ കാര്യമായ കുഴപ്പങ്ങളില്ലാതെ വാഹനവ്യൂഹം കടന്ന് പോവുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന ടി.ഡി.പി ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മുന്നണി വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ