ദേശീയം

കര്‍ണാടകയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുക്കല്‍: ആര്‍ ആര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:കര്‍ണാടകയിലെ ആര്‍.ആര്‍ നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചു.മണ്ഡലത്തില്‍ നിന്ന് പതിനായിരത്തിലധികം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്ത പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. മാറ്റി വച്ച തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.


രണ്ട് ദിവസം മുമ്പാണ് മണ്ഡലത്തിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും പതിനായിരത്തിലധികം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്റെ ഫലമായാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് മണ്ഡലത്തില്‍ നിന്ന് കണ്ടെടുത്തതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മണ്ഡലത്തിലെ എം.എല്‍.എ മുനിരത്‌നക്കെതിരെയാണ് ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചു വെക്കേണ്ട ആവശ്യം തനിക്കില്ലെന്നും എം.എല്‍.എ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍