ദേശീയം

ആര്‍ക്ക് കുത്തിയാലും താമര; കര്‍ണാടകയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമമെന്ന് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലാപ്പ ട്വറ്ററിലാണ് ആരോപണം ഉന്നയിച്ചത്

തന്റെ മാതാപിതാക്കള്‍ താമസിക്കുന്ന ബംഗലൂരുവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ എതിര്‍വശത്തുളള ഒരു ബൂത്തില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായാണ് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചത്. ആര് വോട്ടുചെയ്താലും താമരയ്ക്ക് പോകുന്നുതായാണ് കണ്ടെത്തിയത്. രോഷാകുലരായ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാതെ മടങ്ങിപോയതായി കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിങ് മെഷീനില്‍ തകരാറ് കണ്ടെത്തിയതായും കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടിങ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാണഘട്ടില്‍ വോട്ടെടുപ്പ് രണ്ട് മണിക്കൂറോളം വൈകി. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനുളള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍