ദേശീയം

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനവില വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്ധനവിലയിലും വര്‍ധന. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. 19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. 

പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു. വിലവര്‍ധനയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചതിനെ ഗൗരവമായി കാണാതിരുന്ന കേന്ദ്രസര്‍ക്കാര്‍, കര്‍ണാക തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയപ്പോള്‍ വിലവര്‍ധനവ് തടയുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം തന്നെ ഇന്ധനവില വീണ്ടും വര്‍ധിച്ചു. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''