ദേശീയം

കര്‍ണാടക തെരഞ്ഞെടുപ്പ്; ലിംഗായത്ത്, തീരദേശ മേഖലകളില്‍ ബിജെപി മുന്നില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ലിംഗായത്ത്, തീരദേശ മേഖലകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് അവരുടെ ശക്തികേന്ദ്രത്തില്‍ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബിജെപി മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. അതേപോലെ തീരദേശ മേഖലയിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് തീരദേശ മേഖല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടത്തിയിരുന്നത്. എന്നാല്‍ ഫല സൂചനകള്‍ മറിച്ചാണ്. 

തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രിനെ പിന്നിലാക്കി ബിജെപി ലീഡ് ഉയര്‍ത്തി.  82 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്.് 80 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി ശക്തമായ വെല്ലുവിളിയുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. നിര്‍ണായക ശക്തിയാകുമെന്ന് പ്രവചിക്കുന്ന ജെഡിഎസ് 25 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി