ദേശീയം

കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു; ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു:  കര്‍ണാടക തെരഞ്ഞടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാനുളള കോണ്‍ഗ്രസ് ശ്രമത്തിന് തിരിച്ചടി. സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണാനുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ നീക്കത്തിനാണ് തിരിച്ചടിയുണ്ടാത്. ജി പരമേശ്വരയ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. പിന്നാലെ സംഘം മടങ്ങുകയായിരുന്നു.

ഗവര്‍ണറുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.  ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ഇടപെടാലാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ജെഡിഎസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നു. ഇത് ജെഡിഎസ് അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണാനുള്ള തീരൂമാനം ഉണ്ടായത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി