ദേശീയം

ജയിലില്‍ പോകേണ്ട; ശിക്ഷ 1000 രൂപയില്‍ ഒതുങ്ങി; കൊലക്കേസില്‍ നവ്‌ജോത് സിങ് സിദ്ദുവിന് ആശ്വാസമായി സുപ്രീംകോടതി വിധി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: റോഡിലെ തര്‍ക്കത്തിനിടെ ഒരാളെ അടിച്ചുകൊന്ന കേസില്‍ പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ദുവിന്റെ ശിക്ഷ പിഴയില്‍ ഒതുങ്ങി. മുപ്പത് വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ 1000 രൂപ പിഴയാണ് സുപ്രീംകോടതി സിദ്ദുവിന് ചുമത്തിയത്. സിദ്ദുവിന് മേലെ ചുമത്തിയിരുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം ഒഴിവാക്കിയതാണ് ഗുണകരമായത്. 

323ാം വകുപ്പ് പ്രകാരം മുറിവേല്‍ക്കണമെന്ന ഉദ്ദേശത്തോടെ അപകടനം നടത്തിയെന്ന കുറ്റത്തിനാണ് സിദ്ദുവിന് 1000 രൂപ പിഴ വിധിച്ചത്. കേസില്‍ ഹൈക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ സിദ്ധു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്.

1988 ല്‍ റോഡിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് സിദ്ദുവും കൂട്ടാളിയും ചേര്‍ന്ന് പാട്യാല സ്വദേശിയായ sഗുര്‍ണാംസിങ്ങിനെ മര്‍ദിച്ചുകൊന്നു എന്നാണ് കേസ്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റം ചുമത്തി ഹൈക്കോടതി ഇരുവര്‍ക്കും മൂന്ന് വര്‍ഷം തടവിന് വിധിച്ചിരുന്നു. ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനാല്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി