ദേശീയം

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കര്‍ണാടക തെരഞ്ഞടുപ്പില്‍ ബിജെപി വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ശിവസേന വീണ്ടും രംഗത്ത്. തെരഞ്ഞടുപ്പ് രംഗത്തെ ആശങ്കകള്‍ ഒഴിവാക്കാന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കാള്‍ അഭികാമ്യം ബാലറ്റ് പേപ്പറുകളാണെന്നാണ് ശിവസേനയുടെ വാദം.

കര്‍ണാടക തെരഞ്ഞടുപ്പില്‍ 106 സീറ്റുകള്‍ നേടി ബിജെപിയാണ് വലിയ ഒറ്റകക്ഷി. തെരഞ്ഞടുപ്പുകളില്‍ വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം നടത്തിുന്നാതായി വ്യാപകമായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്്. ഈ പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രതികരണം. ഗുജറാത്ത്, യുപി തെരഞ്ഞടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് പിന്നില്‍ ഇവിഎം ആണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്