ദേശീയം

റമദാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ തികയുന്നതിന് പിന്നാലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: റമദാന്‍ മാസം പ്രമാണിച്ച് കശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ ജമ്‌നാഗിരിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു. ആളപായമുണ്ടെന്ന് റിപ്പോര്‍ട്ടില്ല. 

റമദാന്‍ മാസത്തില്‍ കശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത് ഇന്ന് വൈകിട്ടാണ്. റമദാനില്‍ കശ്മീരില്‍ സൈനിക നടപടിയുണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി സുക്ഷാ സേനയോട് സൈനിക ഓപ്പറേഷനുകള്‍ നിര്‍ത്തിവെയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സമാധാനം ഇഷ്ടപ്പെടുന്ന കശ്മീരികള്‍ക്ക് പരിശുദ്ധ റമദാന്‍ മാസം സമാധാന അന്തരീക്ഷത്തില്‍ നിറവേറ്റാനാണ് വെടിനിര്‍ത്തല്‍ നടപടിയെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രിക്ക് വിവരം നല്‍കിയിട്ടുണ്ടായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്