ദേശീയം

ഒറ്റക്കക്ഷി മാനദണ്ഡം: ഗോവയിലും മണിപ്പൂരിലും മേഘാലയയിലും അവകാശവാദവുമായി കോണ്‍ഗ്രസ്; ബിഹാറില്‍ ആര്‍ജെഡി രംഗത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ ചടുലനീക്കങ്ങളുമായി  പ്രതിപക്ഷ പാര്‍ട്ടികള്‍. ഗോവയിലും ബിഹാറിലും മണിപ്പൂരിലും മേഘാലയയിലും നിയമസഭയില്‍ വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കാനാണ്  പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.

ഗോവയിലും മേഘാലയയിലും മണിപ്പൂരിലും കോണ്‍ഗ്രസും ബിഹാറില്‍ ആര്‍ജെഡിയുമാണ് അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്.ഗോവയില്‍ പതിനാറു സീറ്റുള്ള തങ്ങളാണ് വലിയ ഒറ്റകക്ഷിയെന്നും പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കായി ഗോവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ചെല്ലകുമാര്‍ പനാജിയിലേക്ക് തിരിച്ചിട്ടുണ്ട്. നാളെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുലാ സിന്‍ഹയെ കാണാന്‍ അനുമതി തേടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 

ബിഹാറില്‍ നിലവിലെ ഭരണകക്ഷിയായ ജെഡിയുവിനെക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ ആര്‍ജെഡിക്കുണ്ട്. കര്‍ണാടകയിലെ ഒറ്റകക്ഷി മാനദണ്ഡം ബിഹാറിലും നടപ്പാക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. ഇക്കാര്യം ്ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്ന് തേജസ്വി യാദവ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ