ദേശീയം

കര്‍ണാടക രാഷ്ട്രീയ നാടകം; കോണ്‍ഗ്രസ് ഇന്ന് രാഷ്ട്രപതിയെ കാണും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. രാഷ്ട്രപതിയെ കാണാനായി കോണ്‍ഗ്രസ് അനുമതി തേടി. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് നയിക്കുന്ന സംഘമാണ് രാഷ്ട്രപതിയെ കാണുക. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതിയേയും കാണുന്നത്. 

അതേസമയം കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം വ്യക്തമാക്കും. തങ്ങള്‍ക്ക് 117പേരുടെ ഭൂരിപക്ഷമുണ്ടെന്നും 104 പേരുട ഭൂരിപക്ഷം മാത്രമുള്ള ബിജെപിയെ ക്ഷണിച്ചതില്‍ അപാകതകളുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ വാദിച്ചത്. ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദമുന്നയിച്ച്  ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്‍കിയ കത്ത് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ഭൂരിപക്ഷമില്ലെന്ന് കോടതിക്ക് വ്യക്തമായാല്‍ സത്യപ്രതിജ്ഞ വാക്കാല്‍ റദ്ദാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി