ദേശീയം

നടുറോഡില്‍ ജനങ്ങള്‍ നോക്കിനില്‍ക്കെ സ്ത്രീയെ ബന്ധുക്കള്‍ അതിക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനത്ത് നടുറോഡില്‍ ജനങ്ങള്‍ നോക്കി നില്‍ക്കെ സ്ത്രീയെ ബന്ധുക്കള്‍ അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വസ്തുതര്‍ക്കത്തില്‍ അനാവശ്യമായ ഇടപെട്ടുവെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ സഹോദരന്റെ മക്കള്‍ സ്ത്രീയെ റോഡിലുടെ വലിച്ചിഴച്ചും വടികൊണ്ട് തല്ലിയുമാണ് മര്‍ദിച്ചത്. 


ഡല്‍ഹി ജഗത്പുരിയില്‍ തിരക്കുളള റോഡിലാണ് സംഭവം. ഭര്‍ത്താവും സഹോദരന്‍മാരും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നു. ഇതില്‍ അനാവശ്യമായി ഇടപെട്ടതാണ് പ്രകോപനത്തിന് കാരണം. ഭര്‍ത്താവിന്റെ സഹോദരന്റെ മക്കള്‍ സ്ത്രീയെ അതിക്രൂരമായാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. തിരക്കുളള റോഡില്‍ ജനങ്ങള്‍ നോക്കിനില്‍ക്കവേയാണ് അതിക്രമം. ജനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്