ദേശീയം

ബിജെപിയെ ട്രോളി സുപ്രീംകോടതിയും; റിസോര്‍ട്ട് മുതലാളിയെ മുഖ്യമന്ത്രിയാക്കണം 

സമകാലിക മലയാളം ഡെസ്ക്

ര്‍ണാടക തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷമില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്ന തമാശ ഏറ്റുപിടിച്ച് സുപ്രീംകോടതിയും. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ് ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു ഗൗരവം നിറഞ്ഞ അന്തരീക്ഷത്തെ പൊട്ടിച്ചിരിയിലാഴ്ത്തി ജസ്റ്റിസ് എ.കെ സിക്രി സോഷ്യല്‍ മീഡിയ പരിഹാസം എടുത്തിട്ടിട്ടത്. 

എന്റെ പക്കല്‍ 116 എംഎല്‍എമാരുണ്ടെന്നും തന്നെ മുഖ്യമന്ത്രിയാക്കണം എന്നുമുള്ള ഹോട്ടല്‍ മുതലാളിയുടെ ആവശ്യം ഞങ്ങള്‍ക്ക് ചില വാട്‌സ്ആപ്പ് മെസ്സേജുകഴായി കിട്ടുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രവുമല്ല ട്രോള്‍ മുഴുവന്‍ പറയുകയും ചെയ്തു. ഇതോടെ സുപ്രീംകോടതിയിലെ ആറാം നമ്പര്‍ കോടതി മുറി കുറച്ചു നേരത്തെ പൊട്ടിച്ചിരിയില്‍ മുങ്ങി. 

കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കും എന്ന് ഭയന്ന് റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനെ പരിഹസിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രചരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍