ദേശീയം

മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍?; എംഎല്‍എ സംഘത്തില്‍ ഇവരില്ല

സമകാലിക മലയാളം ഡെസ്ക്


ബെംഗലൂരു: രാഷ്ട്രീയ നാടകം തുടരുന്ന കര്‍ണാടകയില്‍ മുന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തെത്തിയതായി സൂചന. ചാക്കിട്ടുപിടുത്തം ഒഴിവാക്കാനായി കര്‍ണാടകയില്‍ നിന്ന് പുറപ്പെട്ട എംഎല്‍എ സംഘത്തില്‍ ഇവരില്ല എന്നാണ് സൂചന. അതേസമയം ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ഇവര്‍ ആന്ധ്രയിലെ കുര്‍ണൂലില്‍ എത്തിയെന്ന് കേരള മന്ത്രി മാത്യു ടി.തോമസ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെയും കൊണ്ടുള്ള ബസും കുര്‍ണൂല്‍ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്നും വിവരങ്ങള്‍ പുറത്തുവരുന്നു. 

ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദമുന്നയിച്ച് ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് സുപ്രീംകോടതി പരിശോധിക്കാനിരിക്കെയാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തി എന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. വിജയനഗരത്തില്‍ നിന്നുള്ള എംഎല്‍എ ആനന്ദ് സിങിനെ കഴിഞ്ഞ മൂന്നുദിവസമായി കോണ്‍ഗ്രസിന് കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം രാജിവച്ച് ബിജെപിക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്. 

104 സീറ്റുകള്‍ നേടിയെങ്കിലും കേവലഭൂരിപക്ഷമായ 113ലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല എങ്കില്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടകതി റദ്ദാക്കിയേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ